എന്‍ജിന്‍ തകരാറുമൂലം എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിംഗ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേയ്ക്ക് പോകാനിരുന്ന എയര്‍ ഇന്ത്യയുടെ എഐ-825 വിമാനം എന്‍ജിന്‍ തകരാറുമൂലം അടിയന്തിരമായി തിരിച്ചിറക്കി. 180 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനമാണ് എന്‍ജിന്‍ തകരാറുമൂലം അടിയന്തര ലാൻഡിംഗ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ഇന്‍ഡിഗോയ്ക്കു ശേഷം ഇപ്പോള്‍ എയര്‍ ഇന്ത്യയാണ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ 7നാണ് എയര്‍ ഇന്ത്യയുടെ എഐ-476 ജയ്പൂരില്‍ അടിയന്തര ലാൻഡിംഗ് നടത്തിയത്.

  അതിജീവിത ഹൈക്കോടതിയിൽ; ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്ന് ആവശ്യം

കൂടാതെ മോശം കാലാവസ്ഥ മൂലമുണ്ടായ കുലുക്കത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്‍റെ വിന്‍ഡോ ഇളകിയതും വാര്‍ത്തയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 19 ന് അമൃത്സറിൽ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച ബോയിംഗ് 787 ഡ്രീം ലൈനർ വിമാനമായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്. ആ സംഭവത്തില്‍ 3 യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മാലിന്യത്തിന് തീയിട്ടു: അഞ്ച് പശുക്കൾ വെന്തുമരിച്ചു, കടകൾ കത്തിനശിച്ചു; ഒരാൾ അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us