കുട്ടികളുടെ ആത്മാഭിമാനത്തെ ഹനിച്ചേക്കാം; ശിശുസംരക്ഷണകേന്ദ്രങ്ങളിൽ ജന്മദിനാഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി സർക്കാർ

ബെംഗളൂരു : സംസ്ഥാനത്ത് ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ ജന്മദിനാഘോഷങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവിറക്കി.

ജീവനക്കാർ, ഉദ്യോഗസ്ഥർ, സെലിബ്രിറ്റികൾ, മറ്റ്‌ പ്രമുഖവ്യക്തികൾ എന്നിവർക്കെല്ലാം വിലക്ക് ബാധകമാണ്.

വിവിധ ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ ജീവനക്കാരും ഉദ്യോഗസ്ഥരും മറ്റു പ്രമുഖരും ജന്മദിനം ആഘോഷിച്ച് കേക്ക്മുറിക്കുകയും മധുരം വിതരണംചെയ്യുകയും ചെയ്യുന്നത് പതിവായ സാഹചര്യത്തിലാണ് സർക്കാർ നടപടി.

  കുംഭമേളയിലെ വൈറൽ സുന്ദരി മോണാലിസയുടെ കല്യാണം വിവാദത്തിലേക്ക്

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ പല കുട്ടികളും വെല്ലുവിളികൾ നിറഞ്ഞ പശ്ചാത്തലത്തിൽനിന്നാകും വരുന്നത്.

അതിനാൽ ഇത്തരം ജന്മദിനാഘോഷങ്ങളിൽ അവർക്ക് താത്പര്യമുണ്ടാകില്ലെന്നും അത് അവരുടെ ആത്മാഭിമാനത്തെ ഹനിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധിച്ചത്.

കുട്ടികളുടെ വൈകാരിക ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടിയാണിതെന്നും വെന്നും സർക്കാർ വ്യക്തമാക്കി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ പിതാവിനെ പാർസൽ അയക്കാൻ ശ്രമിച്ച യുവതി കുടുങ്ങി; കാരണം ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us