ഇന്ധന വില വർദ്ധനവിനെതിരെയുള്ള പ്രതിഷേധത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ മുതിർന്ന ബിജെപി നേതാവും മുൻ എംഎല്‍സിയുമായ എംബി ഭാനുപ്രകാശ് (69) കുഴഞ്ഞുവീണു മരിച്ചു.

ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഭാനുപ്രകാശ് കുഴഞ്ഞുവീഴുകയായിരുന്നു.

ശിവമോഗയിലെ സീനപ്പ സെട്ടി സർക്കിളിലായിരുന്നു സംഭവം.

പ്രതിഷേധത്തിനിടെ കാറിലേക്ക് കയറുമ്പോ ള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാനുപ്രകാശ് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻതന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

ഭാനുപ്രകാശിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര പറഞ്ഞു.

സംസ്ഥാന സർക്കാർ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഏർപ്പെടുത്തിയ നികുതി പരിഷ്കരിച്ചതോടെയാണ് ഇന്ധനവിലയില്‍ വർധനവ് ഉണ്ടായത്.

പെട്രോളിന് ഏർപ്പെടുത്തിയിരുന്ന നികുതി 29.84 ശതമാനത്തിലേക്കും ഡീസലിനുള്ള നികുതി 18.44 ശതമാനത്തിലേക്കുമാണ് ഉയർന്നത്.

ഇതോടെ പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കൂടി 102.84 രൂപയാകുകയും ഡീസല്‍ ലിറ്ററിന് 3.02 രൂപ കൂടി 88.95 രൂപയാകുകയും ചെയ്തു.

അവസാന ശ്വാസം വരെ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചയാളാണ് ഭാനുപ്രകാശ്.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്ക് വലിയ നഷ്ടമാണെന്നും ബിവൈ വിജയേന്ദ്ര പറഞ്ഞു.

മുൻ എംഎല്‍സി കൂടിയായ ഭാനുപ്രകാശ്, പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റായും ജില്ലാ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts