ചിത്രദുർഗയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുവയസ്കാരി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

ബെംഗളൂരു : ചിത്രദുർഗയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുവയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്നുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു.

ബെംഗളൂരു സ്വദേശികളായ പ്രജ്ജ്വൽ റെഡ്ഡി (30), ഹർഷിത (28), നോഹൻ (2) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ചിക്കബെന്നൂരിലായിരുന്നു അപകടം.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ ദാവണഗെരെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts