സത്യം ജനങ്ങൾക്കറിയാം; യെദ്യൂരപ്പ; പോക്സോ കേസിൽ അറസ്റ്റ്‌ തടഞ്ഞതിനു പിന്നാലെ നഗരത്തിൽ തിരിച്ചെത്തി യെദ്യൂരപ്പ

ബെംഗളൂരു : പോക്സോ കേസിൽ ഹൈക്കോടതി അറസ്റ്റ്‌ തടഞ്ഞതിനുപിന്നാലെ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ശനിയാഴ്ച ബെംഗളൂരുവിൽ മടങ്ങിയെത്തി.

ഏതാനും ദിവസമായി ഡൽഹിയിലായിരുന്നു. 17-ന് താൻ സി.ഐ.ഡി.ക്കുമുമ്പിൽ ഹാജരാകുമെന്ന് അദ്ദേഹം അറിയിച്ചു.

പോക്സോ കേസ് ആശയക്കുഴപ്പമുണ്ടാക്കി. താൻ ഡൽഹിയിൽപ്പോയത് നേരത്തേ നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാനായിരുന്നു. 17-ന് ഹാജരാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെന്നും യെദ്യൂരപ്പ പറഞ്ഞു.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

‘താൻ ആരെക്കുറിച്ചും പരാതിപറയുന്നില്ല.

സത്യം എന്താണെന്ന് ജനങ്ങൾക്കറിയാം. ജനങ്ങൾ അവരെ പാഠംപഠിപ്പിക്കും’ -കോൺഗ്രസ് നേതാക്കളെ ഉദ്ദേശിച്ച് യെദ്യൂരപ്പ പറഞ്ഞു.

യെദ്യൂരപ്പയെ പോക്സോ കേസിൽ അറസ്റ്റുചെയ്യാൻ നീക്കംനടത്തുന്നത് കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി. നേതാക്കൾ ആരോപിച്ചിരുന്നു.

കോടതിയിൽ വിശ്വാസമുണ്ടെന്നും തനിക്ക് നീതിലഭിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

17 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് യെദ്യൂരപ്പയുടെപേരിൽ പോക്സോ കേസ് രജിസ്റ്റർചെയ്തത്.

മകളോടൊപ്പം ഒരു കേസിന്റെകാര്യത്തിൽ സഹായമഭ്യർഥിച്ച് യെദ്യൂരപ്പയുടെ വീട്ടിലെത്തിയപ്പോൾ മകളുടെനേർക്ക് ലൈംഗികാതിക്രമം കാണിച്ചതായാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
[masterslider id="10"]

Related posts