ഹസിരു രക്ഷക’; നഗരത്തിൽ രണ്ടു ലക്ഷം വൃക്ഷത്തൈകൾ നടും; ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു : ‘ഹസിരു രക്ഷക’ പദ്ധതി പ്രകാരം ബി.ബി.എം.പി.യുടെ എല്ലാ സോണുകളിലും വൃക്ഷത്തൈകൾ നടുന്ന പദ്ധതി വിജയകരമായി പൂർത്തിയാക്കിയെന്ന് ബെംഗളൂരു നഗരവികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ  പറഞ്ഞു.

സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നത്.

കഴിഞ്ഞ വർഷം ബി.ബി.എം.പി. ഒരു ലക്ഷം വൃക്ഷത്തൈകൾ നടുകയും 50,000 വൃക്ഷത്തൈകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

പദ്ധതിയിൽ 250 സ്കൂളുകൾ പങ്കെടുത്തു. വൃക്ഷത്തൈകൾ വരും വർഷങ്ങളിൽ പരിപാലിക്കുമെന്ന് സ്കൂളുകളും വിദ്യാർഥികളും കരാറിൽ ഒപ്പുവെച്ചു.

ഇവയുടെ ആരോഗ്യം നിരീക്ഷിക്കാൻ മൊബൈൽ ആപ്ലിക്കേഷനും വെബ്‌സൈറ്റും വികസിപ്പിച്ചിട്ടുണ്ട്. ഈ വർഷം കൂടുതൽ സ്കൂളുകളെ ഉൾപ്പെടുത്തി രണ്ടുലക്ഷം തൈകൾ നടാനാണ് ലക്ഷ്യമിടുന്നത്.

25,000 തൈകൾ വിതരണം ചെയ്തു കഴിഞ്ഞു. 25,000 തൈകൾ കൂടി ഉടൻ വിതരണം ചെയ്യുമെന്നും ശിവകുമാർ പറഞ്ഞു.

  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ

നഗരത്തിലെ മരങ്ങളുടെ സെൻസസ് എടുക്കാൻ ബി.ബി.എം.പി. എട്ട് ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. ഇതുവരെ 94,000 മരങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts