നഗരത്തിൽ സ്വകാര്യ കാർ വിൽപ്പന കുത്തനെ ഉയർന്നു

ബെംഗളൂരു : ബെംഗളൂരുവിൽ സ്വകാര്യ കാർ വിൽപ്പനയിൽ കുതിച്ചുചാട്ടം. ഈവർഷം ജനുവരിമുതൽ ഏപ്രിൽവരെ 51,989 പുതിയ കാറുകളാണ് ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞവർഷത്തേക്കാൾ ഏഴുശതമാനത്തിന്റെ വർധനവാണുണ്ടായത്.

കർണാടക ട്രാൻസ്പോർട്ട് വകുപ്പിൽനിന്നുള്ള വിവരമനുസരിച്ച് കഴിഞ്ഞവർഷം ഈകാലയളവിൽ 48,462 പുതിയ കാറുകളായിരുന്നു രജിസ്റ്റർ ചെയ്തത്.

2022-ൽ 47,000 കാറുകളും 2021-ൽ 46,367 കാറുകളുമാണ് ആദ്യത്തെ നാലുമാസം രജിസ്റ്റർ ചെയ്തത്.

  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ

എല്ലാവർക്കും സ്വീകാര്യമായതും കാര്യക്ഷമമായതുമായ പൊതുഗതാഗത സംവിധാനം നടപ്പായെങ്കിലേ സ്വകാര്യവാഹനങ്ങളുടെ എണ്ണം പെരുകുന്നത് കുറയ്ക്കാനാകൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബെംഗളൂരുവിൽ മെട്രോ സർവീസുണ്ടെങ്കിലും നഗരത്തിന്റെ എല്ലാഭാഗത്തേക്കും മെട്രോ ഓടിത്തുടങ്ങിയിട്ടില്ല. നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നതേയുള്ളൂ.

നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വിഭാവനംചെയ്ത സബർബൻ റെയിൽ പദ്ധതിയുടെ നിർമാണത്തിനും വേഗതകുറവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts