കുടുംബത്തിലെ 8 പേരെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി 

ഭോപ്പാല്‍: കുടുംബാംഗങ്ങളായ എട്ടുപേരെ വെട്ടിക്കൊന്നശേഷം യുവാവ് ജീവനൊടുക്കി.

മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ ബോഡല്‍ കച്ചാർ ഗ്രാമത്തിലാണ് അതിദാരുണമായ കൂട്ടക്കൊല നടന്നത്.

ബോഡല്‍ കച്ചാർ സ്വദേശിയായ ദിനേശ്(27) ആണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്.

ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

ഭാര്യ വർഷ ബായി, അമ്മ സിയ ബായി, സഹോദരൻ ശ്രാവണ്‍, ശ്രാവണിന്റെ ഭാര്യ ബരാതോ ബായി, ശ്രാവണിന്റെയും സഹോദരിയുടെയും മൂന്നുമക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

പുലർച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പ്രതി ആക്രമണം നടത്തിയത്.

എട്ടുപേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയശേഷം കൂട്ടുകുടുംബത്തിലെ കൂടുതല്‍പേരെ ആക്രമിക്കാനായിരുന്നു പ്രതി ലക്ഷ്യമിട്ടത്.

ഇതിനിടെ വീട്ടിലെ മറ്റൊരു സ്ത്രീ പ്രാഥമികകൃത്യങ്ങള്‍ നിർവഹിക്കാനായി എഴുന്നേറ്റിരുന്നു.

കോടാലിയുമായി നില്‍ക്കുന്ന ദിനേശില്‍ നിന്ന് ആയുധം പിടിച്ചുവാങ്ങാൻ ഇവർ ശ്രമിച്ചു.

മറ്റുബന്ധുക്കളും ഓടിയെത്തി. തുടർന്ന് ഇവരെ ആക്രമിച്ചശേഷം പ്രതി വീട്ടില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

ഇതിനുപിന്നാലെയാണ് വീടിന് സമീപത്തെ മരത്തില്‍ ദിനേശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ആക്രമണം നടത്തിയ ദിനേശ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്.

  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...

ഒരുവർഷം മുമ്പ് ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു.

തുടർന്ന് സാധാരണജീവിതത്തിലേക്ക് തിരികെവന്നതാണെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മാനസികപ്രശ്നങ്ങള്‍ ആരംഭിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
[masterslider id="10"]

Related posts