ബെംഗളൂരുവിൽ മലയാളി കുടുംബത്തിനു നേരെ ആക്രമണം

ബെംഗളൂരു∙ വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബെംഗളൂരുവിൽ മലയാളി കുടുംബത്തിനു നേരെ ആക്രമണം.

കുടുംബം സഞ്ചരിച്ച കാർ അക്രമികൾ അടിച്ചു തകർത്തു. ഐടി ജീവനക്കാരനായ തൃശൂർ പഴയന്നൂർ സ്വദേശി അഖിൽ സാബുവും കുടുംബവുമാണ് ആക്രമണത്തിനിരയായത്.

സംഭവവുമായി ബന്ധപ്പെട്ട് അഖിലിന്റെ പരാതിയിൽ ബൊമ്മസാന്ദ്ര സ്വദേശിയായ അഭിഭാഷകൻ ജഗദീഷിനെതിരെ പൊലീസ് കേസെടുത്തു. ജഗദീഷ് നൽകിയ പരാതിയിൽ അഖിലിനെതിരെയും കേസെടുത്തിട്ടുണ്ട്.

  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം

യാത്രക്കാരന്റെ ജീവനെടുത്ത ആകാശച്ചുഴി; ഭീകരത വെളിവാക്കി വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ – വിഡിയോ

വെള്ളിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം കാറിൽ പോകുമ്പോഴായിരുന്നു ആക്രമണം. ഇരുചക്ര വാഹനങ്ങളിലെത്തി കാർ യാത്രികരെ ആക്രമിച്ച് പണം കവരുന്നതിന് കുപ്രസിദ്ധമായ ബെംഗളൂരുവിലെ സർജാപുരയിൽ വച്ചായിരുന്നു സംഭവം.

ഹോണടിച്ച് പിന്നാലെയെത്തിയ ബൈക്ക് യാത്രികൻ അഖിലുമായി തർക്കമുണ്ടാക്കി. വാഹനത്തിന് സൈഡ് നൽകിയില്ലെന്നായിരുന്നു ഇയാളുടെ പരാതി. ഇതു വകവയ്ക്കാതെ അഖിൽ കാർ മുന്നോട്ടെടുത്തു.

ഇതോടെ പിന്നാലെയെത്തിയ ഇരുചക്ര വാഹനത്തിലെ യാത്രക്കാരൻ, കാറിന്റെ വശങ്ങളിലെ ചില്ലുകൾ ഹെൽമറ്റുകൊണ്ട് അടിച്ചുതകർത്തു.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

ചില്ലു തെറിച്ച് അഖിലിന്റെ മൂന്നു വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. ഇവർ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
[masterslider id="10"]

Related posts