ലോക്‌സഭാതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് നിന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തത് 558 കോടിയോളം രൂപ

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകാപെരുമാറ്റച്ചട്ടം നിലവിൽവന്നശേഷം കർണാടകത്തിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തത് 557.69 കോടി രൂപ.

പെരുമാറ്റച്ചട്ടം നിലവിൽവന്ന മാർച്ച് 16 മുതൽ തിരഞ്ഞെടുപ്പുകഴിഞ്ഞ മേയ് ഏഴുവരെയുള്ള കാലയളവിലാണ് ഇത്രയുംതുക പിടിച്ചെടുത്തത്.

കർണാടകത്തിൽ ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്രയുംതുക പിടിച്ചെടുക്കുന്നത്

2019 ലോക്‌സഭാതിരഞ്ഞെടുപ്പുസമയത്ത് 88.27 കോടി രൂപയായിരുന്നു പിടിച്ചെടുത്തത്.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

കഴിഞ്ഞ ഓഗസ്റ്റ് മുതൽ മാർച്ച് 16 വരെ സംസ്ഥാനത്തുനിന്ന് 537 കോടി വിലമതിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിരുന്നു.

151 കോടി രൂപ, 42 കോടിയുടെ മദ്യം, 126 കോടിയുടെ ലഹരിമരുന്ന്, 71 കോടിയുടെ സ്വർണം, 144 കോടി വിലമതിക്കുന്ന മറ്റുവസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts