നഗരത്തിൽ വേനൽമഴ മെയ് 14 വരെ തുടരും; യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ബെംഗളൂരു : നഗരത്തിൽ 14 വരെ ഇടിമിന്നലോടുകൂടിയ വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇതിന്റെ ഭാഗമായി മഞ്ഞമുന്നറിയിപ്പും പുറപ്പെടുവിച്ചു.

ഈദിവസങ്ങളിൽ നഗരത്തിലെ കുറഞ്ഞതാപനില 23 ഡിഗ്രിസെൽഷ്യസും കൂടിയ താപനില 33 ഡിഗ്രിസെൽഷ്യസുമായിരിക്കും.

തീരദേശ ജില്ലകളിൽ 12, 13 തീയതികളിൽ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനൽകി.

  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നഗരത്തിൽ വേനൽമഴ ലഭിക്കുന്നുണ്ട്. ഇന്ദിരാനഗർ, മാറത്തഹള്ളി, വിജയനഗർ, സി.വി. രാമൻനഗർ, രാമമൂർത്തിനഗർ, കെ.ആർ. പുരം, ഹൂഡി, മഹാദേവപുര, ബാനസവാടി തുടങ്ങിയ പ്രദേശങ്ങളിൽ വലിയതോതിലുള്ള വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു.

നഗരത്തിൽ വിവിധയിടങ്ങളിൽ മരംവീണ് വൈദ്യുതിതടസ്സവുമുണ്ടായി.

വൈദ്യുതിതടസ്സം പതിവായ സാഹചര്യത്തിൽ കഴിഞ്ഞദിവസം പരാതികളറിയിക്കാൻ ബെസ്‌കോം പ്രത്യേക വാട്സാപ്പ് നമ്പറുകൾ സജ്ജമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?
[masterslider id="10"]

Related posts