മയോനിക്കൊപ്പം പുതിയ ചിത്രം പങ്കുവച്ച് ഗോപി സുന്ദർ 

മയോനിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കിട്ട് സംഗീത സംവിധായകൻ ഗോപി സുന്ദർ.

കാറില്‍ യാത്രപോകുന്ന ചിത്രത്തില്‍ പിൻസീറ്റില്‍ ഒരാള്‍ കൂടിയുണ്ട്.

കുറച്ചു നാളുകളായി ആളെ ഗോപിയുടെ കാണാൻ കഴിഞ്ഞിരുന്നില്ല എങ്കിലും, വീണ്ടും അവർ രണ്ടുപേരും ഒന്നിച്ചൊരു പരിപാടിയില്‍ പങ്കെടുക്കുകയാണ്.

മയോനി പ്രിയാ നായരെ പ്രേക്ഷകർ മറന്നു കാണില്ല.

ഗോപിയുടെ ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഏറെ വിമർശനങ്ങള്‍ നേരിട്ട യുവതിയാണ് ആർട്ടിസ്റ്റായ പ്രിയ നായർ.

ഒടുവില്‍ എല്ലാ വിമർശനങ്ങള്‍ക്കും ഗോപി സുന്ദർ തന്നെ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു.

 

ലുലു മാളിലേക്ക് പോകുന്ന ചിത്രം പ്രിയ നായർ അവരുടെ ഇൻസ്റ്റഗ്രാം പേജിലും പങ്കിട്ടിട്ടുണ്ട്.

രണ്ടുപേരും ഇൻസ്റ്റഗ്രാം സ്റ്റോറി രൂപത്തിലാണ് ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്.

ഗോപിയുടെ കൂടെയുള്ള യാത്രകള്‍ക്കും ചിത്രങ്ങള്‍ക്കും പ്രിയ ഏറെ പഴി കേട്ടിരുന്നു.

തന്നെ സ്നേഹിക്കാൻ പഠിപ്പിച്ച വ്യക്തി എന്നായിരുന്നു ഗോപിയെ പറ്റി പ്രിയ ഒരു പോസ്റ്റില്‍ കുറിച്ചത്.

ഗോപിക്ക് പിറന്നാള്‍ ആശംസയുമായി പ്രിയ ഇട്ട ഒരു ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്.

അതിനു ശേഷം ഗോപിയും അമൃതയും തമ്മില്‍ അകന്നതും വിഷയമായി.

അതിനിടെ ഗായിക അദ്വൈത പത്മകുമാറിന്റെ ഒപ്പമുള്ള ചിത്രങ്ങളും വിഷയമായി മാറി.

  ഒരിടെ ആവശ്യക്കാരില്ലാതിരുന്ന വിറക് അടുപ്പുകൾക്ക് ഇപ്പോൾ വിപണിയിൽ വൻ ഡിമാൻഡ്; എംജി മാർക്കറ്റിൽ വൻ തിരക്ക്

അദ്വൈതക്കൊപ്പമാണ് ഗോപി വൃന്ദാവനം സന്ദർശിക്കാൻ പോയതും, വിഷു ആഘോഷിച്ചതും.

ഈ ചിത്രങ്ങള്‍ അദ്വൈത പോസ്റ്റ് ചെയ്തിരുന്നു.

ഗോപിയുടെ ആല്‍ബം വഴി സംഗീത ലോകത്ത് അവതരിപ്പിക്കപ്പെട്ട ഗായികയാണ് അദ്വൈത.

ഗായികമാരാ അഭയ ഹിരണ്മയി, അമൃത സുരേഷ് എന്നിവരുമായി പ്രണയമുണ്ടായിരുന്ന ഗോപിയുടെ ആ രണ്ടു ബന്ധങ്ങളും അവസാനിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡോക്ടർമാരുടെ അനാസ്ഥ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുറിവ് തുന്നിക്കെട്ടാതെ രോഗിയെ ഡിസ്ചാർജ് ചെയ്തു; യുവാവിന് ദാരുണാന്ത്യം
[masterslider id="10"]

Related posts

Click Here to Follow Us