മീററ്റിലെ ജാഹിദ്പൂരില്‍ നൂറോളം കുടിലുകള്‍ കത്തിനശിച്ചു.

മീററ്റ്: മീററ്റിലെ ജാഹിദ്പൂരില്‍ നൂറോളം കുടിലുകള്‍ കത്തിനശിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഒരു വിവാഹസംഘം അതുവഴി കടന്നുപോയ ശേഷമാണ് സംഭവം നടന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിവാഹാഘോഷത്തിന്‍റെ ഭാഗമായി പടക്കങ്ങളും മറ്റുമുണ്ടായിരുന്നു. ഇതിലൊരു പടക്കം കുടിലിന് മുകളില്‍ വന്ന് വീണതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.

  മരണത്തെ തോൽപ്പിച്ച മാതൃത്വം; ജബല്‍പൂര്‍ ബോട്ടപകടത്തിൽ മരണത്തിലും കൈവിട്ടില്ല; കുഞ്ഞിനെ മാറോടണച്ച് അമ്മ

സംഭവം നടന്ന ഉടന്‍ തന്നെ പ്രദേശവാസികള്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമിറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തിയെങ്കിലും ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയെന്നാണ് തീ പടരാന്‍ കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാട്ടുകാരുടെ സഹായത്തോടെ പൊലീസാണ് തീയണക്കാന്‍ ശ്രമം ആരംഭിച്ചത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us