സിനിമ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സമിതി

ന്യൂഡല്‍ഹി: സിനിമ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കരുതെന്ന്കേന്ദ്ര സര്‍ക്കാര്‍ സമിതി. വിവിധ മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.

ദേശീയഗാനം പാടുകയോ അവതരിപ്പിക്കുകയോ ചെയ്യേണ്ട സ്ഥലങ്ങളും, പരിപാടികളും ഉള്‍പ്പെടുത്തി തീരുമാനം എടുക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. പ്രതിരോധം, വിദേശകാര്യം, ശിശു- വനിതാ വികസനം, മാനവ വിഭവശേഷി, പാര്‍ലമെന്ററികാര്യം, നിയമം, വാര്‍ത്താ വിനിമയം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് സമിതിയില്‍ ഉള്‍പ്പെട്ടിരുന്നത്.

  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

തീയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് സിനിമയുടെ ആസ്വാദനം നഷ്ടപ്പെടുത്തും. അത് തീയേറ്ററിനുള്ളില്‍ ആശയക്കുഴപ്പത്തിന് കാരണമാക്കും. ദേശീയഗാനത്തെ അവഹേളിക്കുന്നതിന് തുല്യമാണിതെന്നും സമിതി വിലയിരുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഭിനയം പഠിപ്പിക്കാൻ 42 ലക്ഷം ചെലവാക്കി; എന്നെ ചതിച്ചു സിനിമ പ്രതിസന്ധിയിൽ; ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us