അച്ഛനെയും മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പട്ടത്താനം ജവഹർ നഗറിൽ അച്ഛനെയും മക്കളെയും തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ(4) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്നു രാവിലെയാണ് സംഭവം. കുട്ടികളെ രണ്ടു പേരെയും വീടിനുള്ളിലെ സ്റ്റെയർകേസിനോടുചേർന്ന ഭാഗത്തും ജോസിനെ വീട്ടിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

പൊലീസെത്തി വിവരം ശേഖരിച്ചു വരികയാണ്. കുടുംബപ്രശ്നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആത്മഹത്യ ചെയ്യുകയാണെന്ന് സഹോദരന് ഫോണിൽ മെസേജ് അയച്ചശേഷമായിരുന്നു ജോസ് പ്രമോദ് ജീവനൊടുക്കിയത്. ജോസിന്റെ ഡോക്ടറായ ഭാര്യ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts