പുതുവർഷം മുതൽ കെഎസ്ആർടിസി അപകടസഹായം 3 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തും ;

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അപകട ദുരിതാശ്വാസ ഫണ്ട് ട്രസ്റ്റ് നൽകുന്ന നഷ്ടപരിഹാരം 2024 ജനുവരി 1 മുതൽ 3 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തുമെന്ന് അറിയിച്ചു.

അപകടത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് അധിക നഷ്ടപരിഹാരം നൽകുന്നതിന്, 50 മുതൽ 99 രൂപ വരെ ടിക്കറ്റ് മൂല്യമുള്ള കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഒരു രൂപ ഈടാക്കും.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

കൂടാതെ 100 രൂപയും അതിൽ കൂടുതലുമുള്ള ടിക്കറ്റ് മൂല്യമുള്ള യാത്രക്കാരിൽ നിന്ന് 2 രൂപ ഈടാക്കുമെന്ന് കോർപ്പറേഷൻ പ്രസ്താവനയിൽ അറിയിച്ചു.

2024 ജനുവരി 1 മുതൽ അപകട ദുരിതാശ്വാസ ഫണ്ട് ട്രസ്റ്റിലേക്ക് തുക ശേഖരിക്കും.

നേരത്തെ, 100 രൂപയും അതിനുമുകളിലും ടിക്കറ്റ് മൂല്യമുള്ള യാത്രക്കാരിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് 1 രൂപ ഈടാക്കിയിരുന്നു.

അതേസമയം 1 രൂപ മുതൽ 49 രൂപ വരെ ടിക്കറ്റ് മൂല്യമുള്ള യാത്രക്കാരിൽ നിന്ന് അപകട ദുരിതാശ്വാസ ഫണ്ട് വിഹിതം ഈടാക്കില്ലന്നും, പ്രസ്താവനയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts