ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെ കർണാടക ബിജെപി അധ്യക്ഷനായി നിയമിച്ചു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകനും ശിക്കാരിപുര എംഎൽഎയുമായ ബി വൈ വിജയേന്ദ്രയെ പുതിയ സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിച്ചു. നിലവിൽ പാർട്ടിയുടെ വൈസ് പ്രസിഡന്റുമാരിൽ ഒരാളായി പ്രവർത്തിച്ചു വരികയായിരുന്നു ബി വൈ വിജയേന്ദ്ര.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ച് ആറ് മാസത്തിന് ശേഷമാണ് ബിജെപി അധ്യക്ഷൻ ജെപി നദ്ദ നിയമനം നടത്തിയത്. ദക്ഷിണ കന്നഡ ലോക്‌സഭാ എംപി നളിൻ കുമാർ കട്ടീലിന് പകരം 47 കാരനായ വിജയേന്ദ്ര സംസ്ഥാന അധ്യക്ഷനാകും.

സ്ഥാനമൊഴിയുന്ന സംസ്ഥാന പ്രസിഡന്റിന്റെ കാലാവധി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവസാനിക്കുകയും കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടി നൽകുകയും ചെയ്തിരുന്നു. ഈ വർഷം മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ നാണംകെട്ട തോൽവിക്ക് ശേഷം പാർട്ടി സംസ്ഥാന ഘടകത്തിലേക്ക് നിയമനം നടന്നിട്ടില്ല.

  ബെംഗളൂരുവിൽ ബസിടിച്ച് മലയാളി യുവാവ് മരിച്ചു

വിജയേന്ദ്ര ആദ്യമായി എംഎൽഎയാണ്. പിതാവ് യെദ്യൂരപ്പയുടെ പരമ്പരാഗത സീറ്റായ ശിവമോഗ ജില്ലയിലെ ശിക്കാരിപുരയിൽ നിന്നാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്. വിജയേന്ദ്രയുടെ നിയമനത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കുന്ന യെദ്യൂരപ്പയുടെ ആവശ്യങ്ങൾക്ക് ബിജെപി വഴങ്ങിയിരിക്കുകയാണ്.

2019ൽ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിജയേന്ദയെ തുടർന്നാണ് ചരിത്രത്തിൽ ഇതുവരെ ബിജെപി വിജയിച്ചിട്ടില്ലാത്ത കെആർ പേട്ട ഉപതെരഞ്ഞെടുപ്പിന്റെ ചുമതല അദ്ദേഹത്തിന് ലഭിച്ചത്. വിജയേന്ദ്ര മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പാർട്ടിക്ക് ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞു.

  തമിഴ്‌നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം ഭരണത്തിലേക്ക്; പിന്തുണ നൽകി കോൺ​ഗ്രസ്; രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടാൻ സാധ്യത

മുൻ മന്ത്രിമാരായ ആർ.അശോകൻ, വി.സോമണ്ണ, സുനിൽകുമാർ, സി.ടി.രവി, കേന്ദ്രമന്ത്രി ശോഭാ കരന്ദ്‌ലാജെ എന്നിവരായിരുന്നു സംസ്ഥാന അധ്യക്ഷസ്ഥാനം മോഹിച്ചവരിൽ ചിലർ.

നിയമസഭയുടെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളുടെ സ്ഥാനത്തേക്ക് ബിജെപി ഇതുവരെ നിയമനം നടത്തിയിട്ടില്ല. നിയമനം വൈകുന്നത് സംസ്ഥാന നേതാക്കൾക്ക് നാണക്കേടുണ്ടാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി?; പ്രഖ്യാപനം 12 മണിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us