മുൻ എം.എൽ.എ ഡോ.കെ.ശ്രീനിവാസമൂർത്തിയുടെ ഭാര്യ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയതിനെതിരെ കേസ്

ബെംഗളൂരു: നെലമംഗല നിയോജക മണ്ഡലം മുൻ എം.എൽ.എ ഡോ.കെ.ശ്രീനിവാസമൂർത്തിയുടെ ഭാര്യ ഡോ.സുജ കെ.ശ്രീധരയ്ക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചതായി ആരോപണം.

ബെംഗളൂരുവിലെ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയെന്നാണ് സുജയ്ക്ക് എതിരെയുള്ള ആരോപണം.

കേരളത്തിൽ നിന്നുള്ള ഈഴവ (ബില്ലവ-ഈഡിഗ) ജാതിയിൽപ്പെട്ട സുജ നെലമംഗല തഹസിൽദാരിൽ നിന്ന് വ്യാജ പട്ടികജാതി (എസ്‌സി) സർട്ടിഫിക്കറ്റ് നേടിയതായി പരാതിയിൽ പറയുന്നു.

  ഇത് ഇരട്ടി മധുരം!!! ഡി.കെ. ശിവകുമാറിന് അപ്രതീക്ഷിത 'സ്ഥാനക്കയറ്റം';

സുജ, നെലമംഗല തഹസിൽദാർ, നെലമംഗല റവന്യൂ ഇൻസ്‌പെക്ടർ, വില്ലേജ് അക്കൗണ്ടന്റ് എന്നിവർക്കെതിരെ സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ പോലീസ് ഇൻസ്‌പെക്ടർ കുമാരസ്വാമി ടിആർ പരാതി രജിസ്റ്റർ ചെയ്തു.

മുൻ എംഎൽഎ കൂടിയായ കെ ശ്രീനിവാസമൂർത്തി തന്റെ സ്വാധീനം ഉപയോഗിച്ചാണ് ഭാര്യയുടെ ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം നേടിയത്.

സുജയുടെ പേരിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ സ്ഥാനക്കയറ്റം നഷ്ടപ്പെട്ട ലക്ചറർ ഡോ.ശകുന്തള നീതി തേടി സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സമീപിച്ചു. സംഭവത്തിൽ നെലമംഗല ടൗൺ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം
[masterslider id="10"]

Related posts

Click Here to Follow Us