ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ബെംഗളൂരു: മംഗളുരു പാഡിൽ അണ്ടർപാസിനടുത്തുണ്ടായ വാഹനാപകടത്തിൽ മലയാളിയായ കോളേജ് വിദ്യാർത്ഥി മരിച്ചു, മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു.

ബജലിന് സമീപം പള്ളക്കെരെ സ്വദേശി ഭവിൻ രാജ് (20) ആണ് മരിച്ചത്. ഗോഡ്‌വിൻ (19), ആഷിത്ത് (17) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  ഏപ്രിൽ 9-ന് വോട്ട് ചെയ്യാൻ റെഡിയല്ലേ? അവധി ചോദിക്കേണ്ട സ്വകാര്യ സ്ഥാപനങ്ങളിലും ശമ്പളത്തോടെ പൊതുഅവധി നിർബന്ധമാക്കി

സ്വകാര്യ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ ഭവിൻ സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ പോകുമ്പോൾ അടിപ്പാതയ്ക്ക് സമീപം നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഇടിക്കുകയായിരുന്നു.

മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിഴലുകൾ ഇല്ലാതായ നിമിഷം; ബെംഗളൂരുവിൽ കൗതുകമായി 'സീറോ ഷാഡോ ഡേ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us