റോഡ് മുറിച്ചുകടക്കുന്നതിനിടെ മുത്തശ്ശിയുടെ കൈവിട്ടോടിയ കുട്ടി ട്രാക്ടർ ഇടിച്ച് മരിച്ചു

ബെംഗളൂരു: : ദൊഡ്ഡബല്ലാപൂർ നഗരത്തിലെ ഡിക്രോസ് റോഡിലെ അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം വൃദ്ധയായ സ്ത്രീയുടെ കൈവിട്ടോടിയ കൊച്ചുമക ൻ വാഹനമിടിച്ച് മരിച്ചു.

റോഡ് മുറിച്ചുകടക്കുമ്പോൾ മുത്തശ്ശിയുടെ കയ്യിൽ നിന്ന് ഓടിയപ്പോളാണ് സംഭവം. ഹരീഷ് സിംഗ്-ദീപികാ റാണി ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകൻ ദർശനാണ് മരിച്ചത്.

പാനിപൂരിയിൽ കച്ചവടം നടത്തിയിരുന്ന ഹരീഷ് നഗരത്തിലെ ദർജിപേട്ടിലാണ് താമസിച്ചിരുന്നത്. മുത്തശ്ശി കമലേഷ് ദേവി കൊച്ചുമകന്റെ കൈപിടിച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്നു.

  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...

ഈ സമയം അമ്മൂമ്മയുടെ കയ്യിൽ നിന്ന് പിടിവിട്ട് ഓടിയ ദർശൻ ട്രാക്ടറിന്റെ ചക്രത്തിൽ തട്ടി പരിക്കേൽക്കുകയായിരുന്നു. സംഭവത്തിൽ മുത്തശ്ശിക്കും പരിക്കേറ്റു, ഇരുവരെയും സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ ആശുപത്രിയിൽ വെച്ചു കുട്ടി മരിച്ചു. സംഭവത്തിൽ ദൊഡ്ഡബല്ലാപൂർ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
[masterslider id="10"]

Related posts