ഇന്ത്യയുടെ ശൗചാലയത്തിനിതെന്തുപറ്റി? വീണ്ടും വിവാദമായി മൂത്രം, ദളിത് യുവാവിനെ മർദ്ദിച്ച ശേഷം ശരീരത്തിൽ മൂത്രമൊഴിച്ചതായി പരാതി 

ആന്ധ്ര : ദലിത് യുവാവിനെ സംഘം ചേർന്ന് മർദിക്കുകയും​ ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തതായി പരാതി.

ആ​ന്ധ്രപ്രദേശിലെ ഓങ്കോളിലാണ് സംഭവം. ഒമ്പത് പേർ ചേർന്ന് യുവാവിനെ മർദിച്ച് അവശനാക്കുകയും രണ്ടുപേർ ദേഹത്ത് മൂത്രമൊഴിക്കുകയുമായിരുന്നു.

സംഘത്തിലൊരാൾ പകർത്തിയ വിഡിയോ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

മോത നവീൻ എന്ന യുവാവാണ് ക്രൂര മർദനത്തിനിരയായത്. പ്രധാന പ്രതി മന്നെ രാമഞ്ജനേയുലു ഒളിവിലാണെന്നും മറ്റു പ്രതികൾ പിടിയിലായതായും പോലീസ് പറഞ്ഞു.

  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം

സംഘത്തിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേരും ഉണ്ടായിരുന്നു. ഇരയായ നവീനും രാമഞ്ജനേയുലുവും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നെന്നും ഇരുവർക്കുമെതിരെ വിവിധ സംസ്ഥാനങ്ങളിലായി 50ലധികം കവർച്ച കേസുകളുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.

ഇരുവരും തമ്മിൽ പ്രണയത്തെ ചൊല്ലി തർക്കമുണ്ടാവുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് നവീനെ വിളിച്ചുവരുത്തി രാമഞ്ജനേയുലുവും സുഹൃത്തുക്കളും ചേർന്ന് മർദിക്കുകയുമായിരുന്നെന്ന് ഓങ്കോൾ എസ്.പി മലിക ഗാർഗ് പറഞ്ഞു.

നവീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അഞ്ച് ദിവസം മുമ്പാണ് വിഡിയോ പുറത്തുവന്നത്. പ്രതികൾക്കെതിരെ കൊലപാതക ശ്രമം, പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളിൽ കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts