മദ്യലഹരിയിലായിരുന്ന മകനെ പിതാവ് തീകൊളുത്തി കൊലപ്പെടുത്തി

ബെംഗളൂരു: മദ്യപാനിയായിരുന്ന മകനെ 58കാരനയാ പിതാവ് കൊലപ്പെടുത്തി. ദൊഡ്ഡബല്ലാപുര ജില്ലയിലെ വണിഗരഹള്ളി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ജയരാമയ്യയാണ് (58) തന്റെ ഏകമകനായ ആദർശിനെ (28) തീകൊളുത്തി കൊലപ്പെടുത്തിത്.

ആദർശ് സ്ഥിരമായി മദ്യം കഴിക്കുകയും കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു. മദ്യം വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് അടുത്തിടെ അമ്മയെ ഇയാൾ ആക്രമിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

മകന്റെ ലഹരിയിൽ മടുത്ത ജയരാമയ്യ ആദർശിന്റെ കാലും കൈയും കെട്ടി തീകൊളുത്തുകയായിരുന്നു.

ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബെലവംഗല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts