പിതാവിന്റെ മരണത്തിൽ മനംനൊന്ത് യുവതി അപ്പാർട്ട്‌മെന്റിന്റെ 10ാം നിലയിൽ നിന്ന് ചാടി മരിച്ചു

ബെംഗളൂരു: : യെലഹങ്കയ്ക്ക് സമീപം നാഗേനഹള്ളിയിൽ പത്താം നിലയിലെ അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

27കാരിയായ അമൃത ശർമ്മയാണ് മരിച്ചത്. ഭർത്താവിനും അമ്മായിയമ്മയ്ക്കുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. രണ്ടു വർഷം മുൻപായിരുന്നു അമൃതയുടെ വിവാഹം.

രാത്രി 10 മണിയോടെ അടുക്കളയോട് ചേർന്നുള്ള ബാൽക്കണിയിൽ നിന്നാണ് യുവതി വീണത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഡോ.അംബേദ്കർ ആശുപത്രിയിലേക്ക് മാറ്റി.

  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്

നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതി. അടുത്തിടെ പിതാവിനെ നഷ്ടപ്പെട്ടതിനെ തുടർന്ന് യുവതി വിഷാദത്തിലായിരുന്നു എന്നാണ് പ്രാഥമിക വിവരം.

ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിനിയായ യുവതിയുടെ അമ്മ നഗരത്തിലേക്കുള്ള യാത്രയിലാണ്. യെലഹങ്ക ന്യൂ ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
[masterslider id="10"]

Related posts