ബൈക്കിലെത്തി യുവാക്കൾ പട്ടാപ്പകൽ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു

ബെംഗളൂരു : സ്‌കൂട്ടറിലെത്തിയ അക്രമികൾ പട്ടാപ്പകൽ ഒരു സ്ത്രീയിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെടുത്തു. കല്യാൺഗിരിയിലെ കെഎച്ച്ബി കോളനി നാലാം ക്രോസിൽ ഇന്നലെ രാവിലെ 9.34 ഓടെയാണ് സംഭവം നടന്നത്. സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞു. അസീസ് സെയ്ത് നഗർ നിവാസികളായ രണ്ട് സ്ത്രീകൾ ഡോ. രാജ്കുമാർ റോഡിലെ ബസ് സ്റ്റാൻഡിലേക്ക് നടന്നുവരുമ്പോൾ അവരിൽ ഒരാൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ കാണാം. സ്ത്രീകൾ നാലാം ക്രോസ് കടന്ന് കുറച്ച് അടി നടന്നപ്പോൾ എതിർവശത്ത് നിന്ന് സ്‌കൂട്ടറിൽ വന്ന രണ്ട് അക്രമികൾ മൊബൈൽ ഫോൺ തട്ടിപ്പറിച്ച്‌ കടന്നുകളയുകയായിരുന്നു.

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

മൊബൈൽ ഫോൺ തട്ടിപ്പറിച്ച വിവരം സ്ത്രീകൾ മുൻ കോർപ്പറേറ്റർ ഷൗക്കത്ത് പാഷയെ അറിയിക്കുകയും അദ്ദേഹം ഉദയഗിരി സബ് ഇൻസ്പെക്ടർ സുനിലിനെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. അഞ്ചാറു മിനിറ്റിനുള്ളിൽ മറ്റൊരു സബ് ഇൻസ്പെക്ടർ നാഗരാജ് നായിക സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഒരു വീട്ടിൽ സ്ഥാപിച്ചിട്ടുള്ള ഹൈ-ഡെഫനിഷൻ (എച്ച്ഡി) സിസിടിവി ക്യാമറയിൽ സംഭവം പതിഞ്ഞിട്ടുണ്ട്, സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഉദയഗിരി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
[masterslider id="10"]

Related posts