ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനി ഇനിയും 500 പുതിയ വിമാനങ്ങള്‍ വാങ്ങാൻ ഒരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. ഫ്രഞ്ച് വിമാന നിര്‍മ്മാണ കമ്പനിയായ എയര്‍ബസുമായി നാരോ ബോഡി എ 320 ഫാമിലി ജെറ്റ് വിമാനങ്ങള്‍ക്കായി കരാര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനങ്ങളുടെ മൊത്തം ചെലവ് വരുന്നത് 48,680 രൂപയാണ്. എയര്‍ബസിന്റെ വിലവിവരപട്ടിക അനുസരിച്ചുള്ള കണക്ക് പ്രകാരമാണ് ഇത്. അതേസമയം വമ്പന്‍ ഓഡറായതിനാല്‍ അതിലും കുറഞ്ഞ നിരക്കിലാകും കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റ തവണ വിമാന കരാറാണിത്. 2023 ഫെബ്രുവരിയില്‍ എയര്‍ ഇന്ത്യ 470 ജെറ്റുകള്‍ക്കായി എയര്‍ബസ്,ബോയിങ് എന്നിവരുമായി കരാര്‍ ഒപ്പിട്ടിരുന്നു. നിലവില്‍ 26 അന്താരാഷ്ട്ര നഗരങ്ങള്‍ ഉള്‍പ്പെടെ 1,800 സര്‍വീസുകള്‍ പ്രതിദിനം ഇന്‍ഡിഗോയ്ക്കുണ്ട്.

  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ

48,680 കോടി രൂപയാണ് വിമാനങ്ങളുടെ മൊത്തം ചെലവ്. എന്നാല്‍ വലിയ ഓര്‍ഡര്‍ ആയതിനാല്‍ ഇതിലും വളരെ കുറഞ്ഞ നിരക്കിലാകും കരാര്‍ നല്‍കുക എന്നാണ് എയര്‍ക്രാഫ്റ്റ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. കൂടാതെ എയര്‍ബസും ബോയിങും മറ്റ് ചില വിമാനങ്ങളുടെ വില്‍പനയ്ക്കായും ഇന്‍ഡിഗോയുമായി ചര്‍ച്ച നടത്തുന്നുണ്ട്. നിലവില്‍ എയര്‍ബസിന്റെ ഏറ്റവും വലിയ ഉപയോക്താക്കളിലൊന്നാണ് ഇന്‍ഡിഗോ. ഇതുവരെ മൊത്തം 830 എയര്‍ബസ് എ 320 ഫാമിലി ജെറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്, അതില്‍ 500-ഓളം എണ്ണം ഇനിയും ഡെലിവറി ചെയ്യാനുണ്ട്.

  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ആഭ്യന്തര ഇന്ത്യന്‍ വിപണിയില്‍ ഇന്‍ഡിഗോയ്ക്ക് 56 ശതമാനം വിഹിതമുണ്ട്. 2030 ഓടെ ശേഷി ഇരട്ടിയാക്കാനും വിദേശ വിപണികളിലേക്ക് സേവനം വ്യാപിപ്പിക്കാനുമാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. ടര്‍ക്കിഷ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, കെഎല്‍എം എന്നിവയുള്‍പ്പെടെ ഏഴ് വിമാനക്കമ്പനികളുമായി എയര്‍ലൈന് കോഡ്‌ഷെയര്‍ പങ്കാളിത്തമുണ്ട്. നിലവില്‍ ഇന്‍ഡിഗോ പ്രതിദിനം 1,800 സര്‍വീസുകളാണ് നടത്തുന്നത്. ഇതില്‍ 10 ശതമാനം മാത്രമാണ് രാജ്യാന്താര സര്‍വീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിമാർക്ക് ഡി.കെ വിരുന്നൊരുക്കിയ, പിന്നാലെ സിദ്ധരാമയ്യയുടെ വിരുന്ന് 16ന്; കർണാടക കോൺഗ്രസിലെ അത്താഴവിരുന്നുകൾക്ക് പിന്നിലെ 'രഹസ്യ അജണ്ട' എന്ത്?
[masterslider id="10"]

Related posts

Click Here to Follow Us