മാലിന്യശേഖരണം തടസ്സപ്പെട്ടു; കൂമ്പാരമായി തെരുവുകളിൽ മാലിന്യം

ബെംഗളൂരു: വീടുകളിൽ നിന്നും വാണിജ്യ കെട്ടിടങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ വീടുതോറുമുള്ള ശേഖരം തടസ്സപ്പെട്ടു. ഇത് മൂലം പല റോഡുകളിലും ദിവസങ്ങളോളം മാലിന്യം നിറയാൻ കാരണമായി. ദിവസേന മാലിന്യം ശേഖരിക്കാത്തതും റോഡുകളിൽ ചവറുകളിൽ കൂമ്പ്രം കുത്തുന്ന സ്ഥലങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവുമായിരുന്നു താമസക്കാരെ ആശങ്കയിലാഴ്ത്തിയ പ്രശ്‌നങ്ങൾ. നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ നിന്നാണ് പരാതികളിൽ ഭൂരിഭാഗവും എത്തുന്നത്.

 

തിങ്കളാഴ്ചയാണ് ഡൊമ്‌ളൂരിലെ ബിഡിഎ ലേഔട്ടിലെ ചവറ്റുകുട്ടകൾക്ക് ചുറ്റും ഒരു ട്രക്ക് നിറയ്ക്കാൻ ആവശ്യമായ വലിയ മാലിന്യക്കൂമ്പാരം കണ്ടത്. മുൻ കോർപ്പറേറ്റർ സി ലക്ഷ്മിനാരായണൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ബിബിഎംപി അനുമതി നൽകിയത്. കസ്തൂരി നഗറിലും സമാനമായ കൂമ്പാരം കണ്ടെത്തിയിട്ടുണ്ട്. കസവനഹള്ളി, എൻജിഇഎഫ് ലേഔട്ട്, ജെപി നഗർ അഞ്ചാം ഘട്ടം, ബെല്ലന്തൂർ, ആർആർ നഗർ, ശിവാജിനഗർ എന്നിവിടങ്ങളിലെ നിവാസികളും സമാനമായ പരാതികൾ പങ്കുവച്ചു.

  നിർത്തിയിട്ടിരുന്ന കണ്ടെയ്‌നറിൽ കാറിടിച്ചു; വിനോദയാത്രയ്ക്ക് എത്തിയ കുടുബത്തിലെ അമ്മയും മകളും മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

എന്നാൽ നഗരത്തിലുടനീളം ഇതല്ല സ്ഥിതി. ഹെബ്ബാൾ, മല്ലേശ്വരം, എച്ച്എസ്ആർ ലേഔട്ട്, കെആർ പുരം, ഹനുമന്ത് നഗർ എന്നിവിടങ്ങളിലെ താമസക്കാർ പറയുന്നത് പാലികേ സ്ഥിരമായി മാലിന്യം ശേഖരിക്കുന്നുണ്ടെന്നാണ്. പ്രശ്‌നങ്ങളൊന്നുമില്ലന്നും ബിബിഎംപിയും പറയുന്നു

മാലിന്യ ശേഖരണ സംവിധാനത്തിന് പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് ബിബിഎംപിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “കൂടുതൽ പരാതികൾ ലഭിച്ചിട്ടില്ല. ഇതുവരെ സംവിധാനത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. സ്ഥിരമായി മാലിന്യം ശേഖരിക്കുന്നതിന് പുറമെ, റോഡരികിൽ തള്ളുന്ന നിർമ്മാണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും ബ്ലാക്ക്‌സ്‌പോട്ടുകൾ നീക്കം ചെയ്യുന്നതിനും ഞങ്ങൾ സേവന ദാതാക്കളെ നിയോഗിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടത്തിൽ ടെക്കിക്ക് ദാരുണ അന്ത്യം
[masterslider id="10"]

Related posts

Click Here to Follow Us