പോയത് വോട്ട് ചെയ്യാൻ തിരികെ എത്തിയത് കൈകുഞ്ഞുമായി: പോളിങ് ബൂത്തിൽ പ്രസവിച്ച് യുവതി

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാനെത്തിയ യുവതി പോളിങ് ബൂത്തിൽ കുഞ്ഞിന് ജന്മം നല്‍കി. ബെള്ളാരിയിലെ കുര്‍ലാഗിണ്ടി ഗ്രാമത്തിലെ പോളിങ് ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ യുവതിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. എന്നാൽ പോളിങ് ബൂത്തിൽ നിന്നും ആശുപത്രിയിലേക്ക് എത്താൻ സമയം ആവശ്യമായിരുന്നു.

ഇതോടെ യുവതിയുടെ പ്രസവം പോളിങ് ബൂത്തിൽ തന്നെ നടത്താൻ ബൂത്ത്‌ അധികൃതർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ബൂത്തിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥരും വോട്ട് ചെയ്യാനെത്തിയ വനിതകളും യുവതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി. പ്രസവത്തെ തുടർന്ന് യുവതിയെയും കുഞ്ഞിനേയും അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 224 അംഗനിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത് രാമനഗരയിലാണ്. 78 ശതമാനമാണ് ഇവിടെ പോളിങ്. ബിബിഎംപി പരിധിയിലാണ് 22 ശതമാനമാണ് പോളിങ്. 13 നാണ് വോട്ടെണ്ണല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേരെ വെടിവെച്ചിട്ട് മലയാളി, ഒരാൾ കൊല്ലപ്പെട്ടു
  എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
[masterslider id="10"]

Related posts

Click Here to Follow Us