നനഞ്ഞ റോഡിൽ ബൈക്ക് തെന്നി ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

നൈസ് റോഡിന്റെ വഴുവഴുപ്പുള്ള ഭാഗത്ത് തിങ്കളാഴ്ച രാത്രി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു.ഹുളിമാവിലെ ഒരു ബാറിലെ ജീവനക്കാരനായ രമേഷ് (24) ആണ് മരിച്ചത്. ബൈക്കിൽ മദ്ദൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു രമേഷ് .

മഴയെ തുടർന്ന് റോഡുകൾ വഴുക്കലായിരുന്നിട്ടും രമേഷ് അമിത വേഗതയിലായിരുന്നു വാഹനമോടിച്ചതെന്ന് പോലീസ് പറഞ്ഞു. രാത്രി ഏഴരയോടെ അഞ്ജനപുര തടാകത്തിന് സമീപം രമേഷ് വാഹനത്തിന്റെ നിയന്ത്രണം വിട്ട് തെന്നി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രമേഷ് ആശുപത്രിയിലെത്തിച്ചയുടൻ മരിച്ചു. തലഘട്ടപുര ട്രാഫിക് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts