വീണ്ടും തലവേദനയായി അരികൊമ്പൻ; കേരളത്തിനോട് പരാതിയറിയിച്ച് തമിഴ്‌നാട്

ചെന്നൈ: തമിഴ്നാട് വനം വകുപ്പിന് തലവേദനയായി അരികൊമ്പൻ. തമിഴ്നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉള്‍ക്കാട്ടിലാണ് ആന നിലവില്‍ നിലയുറപ്പിച്ചിരിക്കുന്നത്.ഇന്നലെ രാത്രി ആന ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടില്ല. അരികൊമ്പന്റെ സാന്നിധ്യത്തില്‍ പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്.

എന്നാല്‍ അരികൊമ്പന്റെ ജിപിഎസ് കോളര്‍ സിഗ്നല്‍ വിവരങ്ങള്‍ കേരളം നല്‍കുന്നില്ലെന്ന് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉന്നതരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഇതുവരെയും നടന്നിട്ടില്ല. മേഘമലയിലേക്ക് ഇന്നും സഞ്ചരികളെ കടത്തി വിടേണ്ടെന്നാണ് നിലവിലെ തീരുമാനം. പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായാല്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: 22,000 ആരാധകർക്കായി നമ്മ മെട്രോയുടെ 'സ്പെഷ്യൽ' സർവീസ് വിജയംകണ്ടു
  സ്കൂളുകളിൽ കന്നഡ പത്രവായന നിർബന്ധമാക്കി സർക്കാർ ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us