പ്രധാനമന്ത്രിയ്ക്കെതിരായ പരാമർശം, ഖാർഗെയുടെ മകന് നോട്ടീസ്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയാങ്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.

മോദിക്കെതിരായ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനം കൂടിയാണെന്നും വിശദീകരണം നല്‍കണമെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നുണ്ട്. ഒന്നിനും കൊള്ളാത്ത മകന്‍ എന്ന പരാമര്‍ശമാണ് പ്രിയാങ്ക് മോദിക്കെതിരെ നടത്തിയത്.

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഈ പരാമര്‍ശം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുല്‍ബര്‍ഗയില്‍ വന്നപ്പോള്‍ ബഞ്ചാര ജനതയോട് എന്താണ് പറഞ്ഞതെന്ന് ഓര്‍ക്കുന്നുണ്ട്.

ഭയക്കേണ്ടില്ല, ബഞ്ചാരകളുടെ പുത്രനാണ് ദില്ലിയില്‍ ഇരിക്കുന്നതെന്നായിരുന്നു. എന്നാല്‍ ഒന്നിനും കൊള്ളാത്ത ഒരു മകനാണ് ദില്ലിയില്‍ ഇരിക്കുന്നതെങ്കില്‍ എങ്ങനെയാണ് കുടുംബം നടത്തി കൊണ്ടുപോവുകയെന്നും പ്രിയാങ്ക് ചോദിച്ചിരുന്നു. ഈ പരാമര്‍ശമാണ് വിവാദമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts