ചന്ദ്രനെ കീഴടക്കുന്ന ആദ്യ അറബ് രാജ്യമാകാന്‍ യുഎഇ; റാഷിദ് റോവര്‍ ചന്ദ്രനിലിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം

ദുബായ്: ചന്ദ്രനെ കീഴടക്കുന്ന ആദ്യ അറബ് രാജ്യമാകാന്‍ യുഎഇ. യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവര്‍ ഇന്ന് ചന്ദ്രോപരിതലത്തിലറങ്ങും. യുഎഇ സമയം രാത്രി 8.40നാണ് ചന്ദ്രനിലിറങ്ങുക.

ദൗത്യം വിജയിച്ചാല്‍ അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യവും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യവുമാകും യുഎഇ. ദുബായ് സ്‌പെയ്‌സ് സെന്ററിലാണ് റോവര്‍ നിര്‍മ്മിച്ചത്. പത്ത് കിലോഭാരമുള്ള റോവറിന് 50 സെന്റിമീറ്റര്‍ നീളവും 70 സെന്റീമിറ്റര്‍ ഉയരവുമുണ്ട്.

  എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി

ഡിസംബര്‍ 11നാണ് റോവര്‍ വിക്ഷേപിച്ചത്. ഫ്‌ളോറിഡയിലെ കേപ് കാനവറല്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഏപ്രില്‍ 26,മെയ്1,മെയ് 3 ദിവസങ്ങളും പരിഗണനയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us