ഏപ്രിൽ 19-ന് പത്രിക നൽകാൻ ഒരുങ്ങി സിദ്ധരാമയ്യ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ വരുണ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ 19-ന് പത്രിക സമർപ്പിക്കും. മൂന്നാംതവണയാണ് സിദ്ധരാമയ്യ വരുണയിൽനിന്ന് മത്സരിക്കുന്നത്. 2008, 2013 വർഷങ്ങളിൽ നടന്ന ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിൽ സിദ്ധരാമയ്യ വിജയിച്ചിരുന്നു. വീണ്ടുമൊരിക്കൽക്കൂടി മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ടിരിക്കുന്ന സിദ്ധരാമയ്യ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

തനിക്കെതിരേ ആര് മത്സരിച്ചാലും താൻതന്നെ വിജയിക്കുമെന്ന് സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങളിൽ തനിക്ക് വിശ്വാസമുണ്ട്. എതിരാളിയെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. തന്റെ ജയം വരുണയിലെ ജനം തീരുമാനിച്ചുകഴിഞ്ഞെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. അതേസമയം, കോലാറിൽനിന്ന് മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കോലാറിൽനിന്ന് മത്സരിക്കാൻ തന്നോട് ആവശ്യപ്പെട്ടാൽ മത്സരിക്കും. അല്ലെങ്കിൽ വരുണയിൽനിന്ന് മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts