എച്ച്ഡി ദൃശ്യമികവോടെ സൂര്യനെ കണ്ടിട്ടുണ്ടോ..? ഇല്ലെങ്കില്‍ ഇതാ അതിന് അവസരം!!

എച്ച്ഡി ദൃശ്യമികവോടെ സൂര്യനെ കണ്ടിട്ടുണ്ടോ… ഇല്ലെങ്കില്‍ ഇതാ അതിന് അവസരം ഒരുക്കുകയാണ് രണ്ട് ജ്യോതിശാസ്ത്രജ്ഞരായ ആന്‍ഡ്രൂ മക്കാര്‍ത്തിയും ജേസണ്‍ ഗ്യൂന്‍സലും. തൊണ്ണൂറായിരം ഫോട്ടോകള്‍ ചേര്‍ത്താണ് സൂര്യന്റെ ഇത്തരത്തിലുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി ഇരുവരും നാസയുടെ പിന്തുണയും സ്വീകരിച്ചിട്ടുണ്ട്.

ഭൂമിയുടെ ചിത്രത്തില്‍ നിങ്ങള്‍ നീല കടലും മേഘങ്ങളും കരയും ആണ് കാണുന്നത്. എന്നാല്‍ സൂര്യന്റെ ഇപ്പോള്‍ പുറത്തു വന്ന ചിത്രത്തില്‍ തീ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ചിത്രത്തില്‍ തീയുടെ തിരമാലകള്‍ ഒഴുകുന്നത് കാണാം. പാമ്പുകളെപ്പോലെ ഇഴയുന്ന പ്ലാസ്മ തരംഗങ്ങള്‍, ഉപരിതലത്തില്‍ നിന്ന് പുറപ്പെടുന്ന സൗര കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും ചിത്രത്തില്‍ ദൃശ്യമാകും. സുര്യന്റെ ഇത്രയും മനോഹരമായ ഒരു ഫോട്ടോ നാളിതുവരെ ഉണ്ടായിട്ടില്ല. ആന്‍ഡ്രൂവും ജെയ്‌സണും ഈ ചിത്രം സൃഷ്ടിക്കാന്‍ സ്വന്തം ഫോട്ടോഗ്രാഫുകളും നാസയുടെ സോളാര്‍ ആന്‍ഡ് ഹീലിയോസ്ഫെറിക് ഒബ്സര്‍വേറ്ററി സ്‌പേസ് ക്രാഫ്റ്റില്‍ നിന്ന് എടുത്ത ഫോട്ടോഗ്രാഫുകളും ഉപയോഗിച്ചിട്ടുണ്ട്.

  'മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി പിഷാരടി'; രാഹുലിന്റെ പാത പിന്തുടരുമെന്നും പ്രഖ്യാപനം; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും സംയുക്തമായി 1995ലാണ് ഈ പേടകം വിക്ഷേപിച്ചത്. തൊണ്ണൂറായിരം ഉപഗ്രഹ ചിത്രങ്ങള്‍ ചേര്‍ത്താണ് ഇരുവരും സൂര്യന്റെ ഈ മികച്ച ചിത്രം സൃഷ്ടിച്ചത്. ഫ്യൂഷന്‍ ഓഫ് ഹീലിയോസ് എന്നാണ് ഇതിന്റെ പേര്. ഈ ചിത്രത്തില്‍ ഇരുവരും സൂര്യന്റെ ഉപരിതലത്തില്‍ നടക്കുന്ന ചലനം കാണിക്കുന്നു. ആസ്ട്രോ ഫോട്ടോഗ്രഫിയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ആന്‍ഡ്രൂ മക്കാര്‍ത്തി പറഞ്ഞു. ഇത് സൂര്യന്റെ പൂര്‍ണ്ണ മൊസൈക്ക് ചിത്രമാണ്. ക്യാമറയും ഉപഗ്രഹ ചിത്രങ്ങളും തമ്മില്‍ പൊരുത്തപ്പെടുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

  തിങ്കളാഴ്ച മുതല്‍ ‘നോട്ട് നിരോധനം’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളിൽ

ഈ ചിത്രത്തില്‍ സൂര്യന്റെ ഏറ്റവും പുറം പാളിയാണ് കാണിക്കുന്നത്. അതോടൊപ്പം ക്രോമോസ്ഫിയറും ഉണ്ട്. അതായത്, കൊറോണയ്ക്കും സൂര്യന്റെ ദൃശ്യപ്രതലത്തിനും ഇടയില്‍ പ്രത്യക്ഷപ്പെടുന്ന പ്ലാസ്മയുടെ നേര്‍ത്ത പാളി. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് നോക്കുമ്പോള്‍ മാത്രമേ ഇത് ദൃശ്യമാകൂ. ഈ ചിത്രം ശരിയായി നോക്കിയാല്‍, ഒരു ലെയറിനു താഴെ മറ്റൊരു ലെയര്‍ കാണാം. ഇതില്‍, സൂര്യനില്‍ നിന്ന് പുറപ്പെടുന്ന സോളാര്‍ ടൊര്‍ണാഡോയും കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us