തേച്ചത് വിജയിയോ രശ്മികയോ? ഇരുവരും പിരിഞ്ഞു…രശ്മിക മന്ദാന തെലുങ്ക് യുവതാരവുമായി ഡേറ്റിങിൽ 

സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രണയ ഗോസിപ്പുകളിൽ ഇടം പിടിച്ച രണ്ട് പേരുകളാണ് താരങ്ങളായ വിജയ് ദേവരകൊണ്ടിന്റേയും രശ്മിക മന്ദാനയുടേയും.

ഗീത ഗോവിന്ദം അടക്കമുള്ള സിനിമകളിൽ വിജയ് ദേവരകൊണ്ടയുടെ നായികയായിരുന്നു രശ്മിക മന്ദാന.

മാത്രമല്ല ഇരുവരേയും പലതവണ ഒരുമിച്ച് പൊതു ഇടങ്ങളിലും പാർട്ടികളിലും പാപ്പരാസികൾ കണ്ടിട്ടുമുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നത്. എന്നാലിപ്പോൾ രശ്മിക തെലുങ്കിലെ തന്നെ മറ്റൊരു യുവതാരവുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. തെലുങ്ക് യുവതാരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെയാണ് നടി ഇഷ്ടപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ.

  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ

അടുത്തിടെയായി പലപ്പോഴും രശ്മികയും ബെല്ലംകൊണ്ട സായ് ശ്രീനിവാസും ഒരുമിച്ചാണ് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ട് കൂടിയാണ് ഇരുവരും പ്രണയത്തിലാണോയെന്ന ഗോസിപ്പ് വരാൻ തുടങ്ങിയത്. റിപ്പോർട്ടുകൾ അനുസരിച്ച്‌ രശ്മികയും സായ് ശ്രീനിവാസും ഡേറ്റിംഗ് ആരംഭിച്ചിട്ടുണ്ട്.

രശ്മികയുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ വന്നതോടെ രശ്മികയും സായ് ശ്രീനിവാസും പരസ്പരം ഡേറ്റ് ചെയ്തതായി ആരാധകരും പറയുന്നു. പലവിധ റിപ്പോർട്ടുകൾ ഇത് സംബന്ധിച്ച് വരുന്നുണ്ടെങ്കിലും രശ്മികയോ അവരുമായി ബന്ധപ്പെട്ട വൃത്തങ്ങളോ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിസന്ധിയിൽ ഹോട്ടൽ മേഖല: ജിഎസ്ടി ഭാരം കുറയ്ക്കണം; കേന്ദ്രത്തിന് കത്തയച്ച് ബെംഗളൂരു ഹോട്ടൽ ഉടമകൾ
[masterslider id="10"]

Related posts