സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേ

ബെംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് സ്വകാര്യ ഏജന്‍സിയുടെ സര്‍വേ. നിയമസഭ തെരഞ്ഞെടുപ്പില്‍ 116-122 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ലോക് പോള്‍ സര്‍വേ ഫലം.

ബി.ജെ.പിക്ക് 77-83 സീറ്റും ജനതാദള്‍-എസിന് 21-27 സീറ്റും മറ്റു പാര്‍ട്ടികള്‍ക്ക് നാല് സീറ്റ് വരെയും ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളില്‍നിന്നായി 45,000 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയതെന്ന് ലോക്പോള്‍ അറിയിച്ചു.

  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും

കോണ്‍ഗ്രസ് 39-42 ശതമാനംവരെ വോട്ട് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 33-36 ശതമാനവും ജനതാദള്‍-എസ് 15-18 ശതമാനവും മറ്റുള്ളവര്‍ 6-9 ശതമാനവും വോട്ട് നേടും. അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് ലോക് പോളിലെ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്
[masterslider id="10"]

Related posts