ബാലയെ കാണാൻ കുടുംബസമേതമെത്തി അമൃത സുരേഷ്

കൊച്ചി: കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ കാണാൻ മകളെത്തി. അമ്മ അമൃത സുരേഷിനും അമൃതയുടെ സഹോദരി അഭിരാമി സുരേഷിനുമൊപ്പമാണ് മകൾ ആശുപത്രിയിലെത്തിയത്.

അഭിരാമിയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മകളെ കാണണമെന്ന് ബാല ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

“ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. അവൾ ഇപ്പോഴും ആശുപത്രിയിൽ ഉണ്ട് . ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. ഈ സമയത്ത് വ്യാജവാർത്ത പ്രചരിപ്പിക്കരുത്. അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു”- എന്നാണ് അഭിരാമി ഫേസ് ബുക്കിൽ കുറിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ ശിവകുമാറും നടൻ സുദീപും പങ്കെടുത്ത സമൂഹ വിവാഹ വേദിയിൽ തീപിടുത്തം
  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us