സന്തോഷ് ട്രോഫി ടൂര്‍ണമെന്റ്; മഹാരാഷ്ട്രയ്ക്ക് എതിരെ കേരളം ഇന്നിറങ്ങും

ഒഡീഷ: സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളം ഇന്നിറങ്ങും മഹാരാഷ്ട്രയാണ് എതിരാളി. കലിംഗ സ്റ്റേഡിയത്തില്‍ ഇന്ന് പകല്‍ മൂന്നിനാണ് നിര്‍ണായകപോരാട്ടം. ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ജയം അനിവാര്യം. തോല്‍വിയോ സമനിലയോ പുറത്തേക്കുള്ള വഴികാട്ടും.

ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റ് മാത്രമുള്ള ചാമ്പ്യന്‍മാര്‍ നാലാംസ്ഥാനത്താണ്. ഗോവയോട് ജയിച്ചപ്പോള്‍ അവസാന കളിയില്‍ കര്‍ണാടകയോട് തോറ്റു.നാല് പോയിന്റുള്ള ഒഡിഷ, പഞ്ചാബ്, കര്‍ണാടക ടീമുകളാണ് കേരളത്തിന് മുന്നിലുള്ളത്. ആദ്യ രണ്ട് സ്ഥാനക്കാരാണ് ഗ്രൂപ്പില്‍നിന്ന് സെമിയിലേക്ക് യോഗ്യത നേടുക.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

ശേഷിക്കുന്ന മൂന്നിലും ജയിച്ചാല്‍ കേരളം അവസാന നാലുറപ്പിക്കും. മറിച്ചായാല്‍ തിരിച്ചടിയാകും. മഹാരാഷ്ട്രയ്ക്കുപുറമെ ഒഡിഷയുമായും പഞ്ചാബുമായുമാണ് കളിയുള്ളത്. കര്‍ണാടകയോട് ഒരു ഗോളിനായിരുന്നു വീണത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts