പരാതികൾ രേഖപ്പെടുത്തുന്നതിന് ഓട്ടോറിക്ഷകളിൽ ഇനി ക്യു.ആർ. കോഡ് സംവിധാനം

ബെംഗളൂരു∙ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രൈവറുടെ പേരും വാഹനത്തിന്റെ വിവരങ്ങളും അറിയാനും പരാതികൾ സമർപ്പിക്കാനുമുള്ള ക്യുആർ കോഡ് സംവിധാനം ഓട്ടോകളിൽ സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്. ഓട്ടോ തൊഴിലാളി യൂണിയനുമായി ഇതുസംബന്ധിച്ച ചർച്ച നടത്തിയതായും ഉടൻ നഗരത്തിലെ മുഴുവൻ ഓട്ടോകളിലും സംവിധാനം നിലവിൽ വരുമെന്നും ട്രാഫിക് പൊലീസ് സ്പെഷൽ കമ്മിഷണർ എം.എ സലീം പറഞ്ഞു.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

മോശം പെരുമാറ്റം, അമിത കൂലി, സർവീസ് നിഷേധിക്കൽ എന്നിവയുണ്ടായാൽ പരാതി നൽകാനുള്ള സംവിധാനവും ക്യുആർകോഡ് സ്കാൻ ചെയ്യുന്നതിലൂടെ ലഭിക്കും. പരാതികളിൽ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്നും അധികൃതർ വ്യക്തമാക്കി.2005ലാണ് രാജ്യത്ത് ആദ്യമായി ഡ്രൈവറുടെ പേരും വാഹനത്തിന്റെ വിവരങ്ങളും ഓട്ടോകളിൽ സ്ഥാപിക്കുന്ന പദ്ധതി ബെംഗളൂരുവിൽ‌ ആരംഭിച്ചത്.

എന്നാൽ നിലവിൽ ഭൂരിഭാഗം ഓട്ടോകളിലും നിലവിൽ ഇതില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി.നിയമപ്രകാരം 3 വർഷം കൂടുമ്പോൾ വിവരങ്ങൾ ഡ്രൈവർമാർ പുതുക്കി നൽകണം. ഇതു കർശനമായി നടപ്പിലാക്കാൻ ക്യുആർ കോഡ് സംവിധാനം സഹായിക്കുമെന്ന് സലിം ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts