ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ രേഖപ്പെടുത്തിയത് ബെംഗളൂരു തന്നെ

online internet mobile

ബെഗളൂരു: 2022 ലെ മൂന്നാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ വരെ ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ രേഖപ്പെടുത്തിയത് ബെംഗളൂരുവാണെന്ന് റിപ്പോർട്ട്.

വേൾഡ്‌ലൈൻ ഇന്ത്യ ഡിജിറ്റൽ പേയ്‌മെന്റ് റിപ്പോർട്ട് ക്യു 3 2022 പ്രകാരം ഹൈദരാബാദ് രണ്ടാം സ്ഥാനത്തും ചെന്നൈ, മുംബൈ, പൂനെ, ഡൽഹി, കൊൽക്കത്ത, തിരുവനന്തപുരം, കോയമ്പത്തൂർ, തൃശൂർ എന്നീ നഗരങ്ങൾ തൊട്ടുപിന്നിലായി ഉണ്ടെന്നും പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരുവിലെ ആളുകൾ 14.82 ദശലക്ഷം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ നടത്തിയതായിട്ടാണ് വേൾഡ്‌ലൈൻ കണ്ടെത്തൽ. 2022 ജനുവരി മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ ഇത് 3,620 കോടി രൂപയുമായിരുന്നു.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

ഇതേ കാലയളവിൽ ഹൈദരാബാദിൽ 10.36 ദശലക്ഷം ഡിജിറ്റൽ പണമിടപാടുകൾ 3,050 കോടി രൂപയും ചെന്നൈയിൽ 2,250 കോടി രൂപ മൂല്യമുള്ള 9.76 ദശലക്ഷം ഇടപാടുകളും നടന്നു. മുംബൈയിൽ 9.4 ദശലക്ഷം ഡിജിറ്റൽ പേയ്‌മെന്റുകൾ 2,740 കോടി രൂപയും പൂനെയിൽ 1,730 കോടി രൂപയുടെ 7.88 ദശലക്ഷം ഡിജിറ്റൽ ഇടപാടുകളും നടന്നതായി പഠനം പറയുന്നു. സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തും കർണാടക രണ്ടാംസ്ഥാനത്തും, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, ഗുജറാത്ത്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവ തൊട്ടുപിന്നാലെയാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഇന്ത്യയിലുടനീളം, 2022 ലെ മൂന്നാം പാദത്തിൽ, യുപിഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, മൊബൈൽ വാലറ്റുകൾ പോലുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ, പ്രീപെയ്ഡ് കാർഡുകൾ എന്നിവയിലൂടെ 38.32 ട്രില്യൺ രൂപയുടെ 23.06 ബില്യൺ ഇടപാടുകൾ നടന്നതായി പഠനം പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts