ബെംഗളൂരു ഇന്നോവ കോളേജിൽ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് നടത്തി

ബെംഗളൂരു: ഇന്നോവ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ബെംഗളൂരുവിന്റെ ബിരുദദാന ചടങ്ങ് മുൻമന്ത്രിയും സർവജ്ഞനഗർ എംഎൽഎയുമായ കെ. ജെ. ജോർജ് ഉദ്ഘാടനം ചെയ്തു ഡിപ്പാർട്ട്മെൻറ് ഹെഡ് കവിത ശേഖർ ആണ് വിദ്യാർത്ഥികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

തുടർന്ന് സർവകലാശാല പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. കലാകായിക പ്രവർത്തനങ്ങളിൽ മുൻനിരയിൽ എത്തിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നിർവഹിക്കപ്പെട്ടു, തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

കോളേജ് ചെയർമാൻ സുമോജ് മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു, കോളേജ് ഡയറക്ടർ ലിൻസാ വർഗീസ്, ലഫ്റ്റനന്റ് കേണൽ ലിജി ബേബി, പ്രിൻസിപ്പൽ എസ് വനിത, സിന്ധു കുമാരി എന്നിവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts