ബെംഗളൂരുവിലെ ഇ-കൊമേഴ്‌സ് ഭീമൻ ഫുഡ് ഡെലിവറി ബിസിനസ്സ് നിർത്തുന്നു.

ബെംഗളൂരു: ആമസോൺ ഇന്ത്യയിൽ പരീക്ഷിച്ചുകൊണ്ടിരുന്ന ഒരു ഫുഡ് ഡെലിവറി ബിസിനസ്സ് അടച്ചുപൂട്ടുമെന്ന് ഇ-കൊമേഴ്‌സ് ഭീമൻ വെള്ളിയാഴ്ച അറിയിച്ചു, രാജ്യത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠന പ്ലാറ്റ്ഫോം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കഴിഞ്ഞ് ഒരു ദിവസത്തിന്‌
ശേഷമാണ് ഈ അറിയിപ്പുമായി ആമസോൺ രംഗത്ത് വന്നിരിക്കുന്നത്.

കോവിഡ് -19 പാൻഡെമിക് സമയത്ത് വെർച്വൽ ലേണിംഗിന്റെ കുതിച്ചുചാട്ടത്തിനിടയിൽ കഴിഞ്ഞ വർഷം ആദ്യം ആരംഭിച്ച ആമസോൺ അക്കാദമി പ്ലാറ്റ്ഫോം ഇന്ത്യയിൽ അടച്ചുപൂട്ടുകയാണെന്ന് ആമസോൺ വ്യാഴാഴ്ച അറിയിച്ചു. ശേഷമാണ് കമ്പനി ബെംഗളൂരുവിൽ പരീക്ഷിച്ചുകൊണ്ടിരുന്ന ബിസിനസായ ആമസോൺ ഫുഡ് നിർത്തലാക്കുമെന്ന് അറിയിച്ചത്.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

വാർഷിക പ്രവർത്തന ആസൂത്രണ അവലോകന പ്രക്രിയയുടെ ഭാഗമായി, ആമസോൺ ഫുഡ് നിർത്തലാക്കാൻ തീരുമാനിച്ചതായും” കമ്പനി വക്താവ് മദ്യമാണങ്ങളോട് പറഞ്ഞു. ഈ തീരുമാനങ്ങൾ നിസ്സാരമായി എടുക്കുന്നില്ല. നിലവിലെ ഉപഭോക്താക്കളെയും പങ്കാളികളെയും പരിപാലിക്കുന്നതിനായി ഞങ്ങൾ ഈ പ്രോഗ്രാമുകൾ ഘട്ടം ഘട്ടമായിട്ടാണ് നിർത്തുന്നതെന്നും ആമസോൺ വ്യക്തമാക്കി.”

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

കമ്പനിയുടെ റെസ്റ്റോറന്റ് പങ്കാളികളുമായുള്ള ആശയവിനിമയം ഉദ്ധരിച്ച് ഡിസംബർ 29 മുതൽ ബിസിനസ്സ് നിർത്തലാക്കുമെന്ന് ഇക്കണോമിക് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts