ക്രെയിൻ ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

road

ബെംഗളൂരു: രണ്ട് ദിവസം മുമ്പ് വൈറ്റ്ഫീൽഡ് കണ്ണമംഗലയിൽ മൊബൈൽ ക്രെയിൻ ഇടിച്ച് പരിക്കേറ്റ 19 കാരിയായ കൊമേഴ്‌സ് വിദ്യാർത്ഥിനി വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി. സ്വയം തൊഴിൽ ചെയ്യുന്ന റഹ്മാൻ ഖാന്റെ മൂന്ന് പെൺമക്കളിൽ മൂത്ത മകളായ നൂർ ഫിസാർ ബിഎംടിസി ബസ് സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടമുണ്ടായത്.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

ടി സി പാളയയിലെ സ്വകാര്യ കോളേജിലെ എഐ ബികോം വിദ്യാർത്ഥിനി നൂർ ബസിൽ നിന്ന് ഇറങ്ങി റോഡിലൂടെ നടക്കുമ്പോൾ പിന്നിൽ നിന്ന് ക്രെയിൻ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ഡോക്ടർമാർ മസ്തിഷ്കമരണം പ്രഖ്യാപിച്ചതായി പോലീസ് പറഞ്ഞു. കെആർ പുരം സ്വദേശിയായ മൊബൈൽ ക്രെയിൻ ഡ്രൈവർ പെരിയ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
[masterslider id="10"]

Related posts