ഇനി ഇ.സി.ആർ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് പാസ്പോർട്ട് പരിശോധനക്കായി ചെന്നൈയിലേക്ക് പോകേണ്ടതില്ല;വരുന്നു ബെംഗളൂരുവിൽ പാസ്പോർട്ട് പരിശോധന കേന്ദ്രം.

ബെംഗളൂരു: എമിഗ്രേഷൻ പരിശോധന (ഇസിആർ) ആവശ്യമായിട്ടുള്ള 18 രാജ്യങ്ങളിലേക്കു തൊഴിൽതേടി പോകുന്നവർക്കു പാസ്പോർട്ട് പരിശോധന എളുപ്പമാക്കുന്നതിനായി ബെംഗളൂരുവിൽ പ്രൊടെക്ടർ ഓഫ് എമിഗ്രന്റ്സ് (പിഒഇ) ഓഫിസ് തുറക്കും. സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഇതിന്റെ തുടർനടപടികൾ സ്വീകരിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, മലേഷ്യ, ലിബിയ, ജോർദാൻ, യെമൻ, സുഡാൻ, ബ്രൂണെയ്, അഫ്ഗാനിസ്ഥാൻ, ഇന്തൊനീഷ്യ, സിറിയ, ലബനൻ, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കു പോകേണ്ടവർ ഇപ്പോൾ ചെന്നൈയിൽ എത്തിയാണ് പാസ്പോർട്ട് പരിശോധന നടത്തുന്നത്.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

ഉത്തര കന്നഡ ഉൾപ്പെടെ കർണാടകയുടെ വടക്കൻ മേഖലകളിൽ നിന്നുള്ളവർക്കു ഇതു വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതേ തുടർന്നു ബെംഗളൂരുവിൽ പിഒഇ തുറക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ എൻആർഐ ഫോറവും, ബിജെപി മുൻ എംപി കെ.ജയപ്രകാശ് ഹെഗ്ഡെയും കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനും സുഷമ സ്വരാജിനും കത്തയച്ചിരുന്നു. കോറമംഗലയിലെ പാസ്പോർട് ഓഫിസിനു സമീപമോ, ശാന്തിനഗറിലെ സർക്കാർ കെട്ടിടത്തിലോ ആയിരിക്കും ഓഫിസ് തുറക്കാൻ സാധ്യതയെന്നു ഹെഗ്ഡെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
[masterslider id="10"]

Related posts