ഈദ്ഗാഹ് മൈദാനിൽ ഗണേശജയന്തി ആഘോഷം, തീരുമാനത്തിൽ കുടുങ്ങി ഭരണകൂടം 

ബെംഗളൂരു: ഈദ് ഗാഹ് മൈതാനിയിൽ ഗണേശജയന്തി ആഘോഷം സംഘടിപ്പിക്കണമെന്ന ആവശ്യത്തിൽ കുടുങ്ങി ജില്ലാ ഭരണകൂടം.

ബെംഗളൂരു ഛാമരാജ് പേട്ട പ്രദേശത്തെ ഈദ് ഗാഹ് മൈതാനിയിൽ ജയന്തി ആഘോഷം സംഘടിപ്പിക്കാനാണ് പദ്ധതി.

ഈദ് ഗാഹ് മൈതാനിയിൽ ആഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്ന് റവന്യൂമന്ത്രി ആർ അശോക് അറിയിച്ചു.

‘ഞങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം ആയിരിക്കും തീരുമാനം. ക്രമസമാധാനപാലനം വളരെ പ്രധാനമാണ്. പോലീസ് ഡിപ്പാർട്ട്മെന്റും ബിബിഎംപി ഉദ്യോഗസ്ഥരും ഇതുമായി ബന്ധപ്പെട്ടു ചർച്ച നടത്തുന്നുണ്ട്.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

ക്രമസമാധാനപാലനമാണ് പ്രധാനമെന്നും ആഘോഷം സംബന്ധിച്ച് തനിക്ക് നൽകിയ നിവേദനങ്ങളിൽ ജില്ലാ കമ്മീഷണർ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതേ സ്ഥലത്ത് കന്നഡദിനം ആഘോഷിക്കാൻ താൻ ഒരു ഉത്തരവ് പാസാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗണേശോത്സവം ആഘോഷിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെങ്കിലും തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
[masterslider id="10"]

Related posts