വസ്തു വിൽപ്പന, 2 സബ് രജിസ്റ്റാർ ഉൾപ്പെടെ 6 പേർക്കെതിരെ കേസ്

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2018-ൽ താൽക്കാലികമായി കണ്ടുകെട്ടിയ തുണ്ട് ഭൂമി വിറ്റെന്നാരോപിച്ച് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ രണ്ട് പ്രതികൾ, രണ്ട് സബ് രജിസ്ട്രാർമാർ, രണ്ട് വസ്തു വാങ്ങിയവർ എന്നിവർക്കെതിരെ കെആർ പുരം പോലീസ് കേസെടുത്തു.

ഇഡി അസിസ്റ്റന്റ് ഡയറക്ടർ റിതേഷ് കുമാറിന്റെ പരാതിയിൽ ആണ് പോലീസ് കേസ് എടുത്തത്.

ജോൺ മൈക്കിൾ, ഭാര്യ മഞ്ജുള മൈക്കിൾ എന്നിവർക്കെതിരെ 2011 ൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2018 ൽ കെആർപുരത്തിനടുത്തുള്ള ദാമ്പതികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.
ഈ ഭൂമി വിൽക്കാനോ കൈമാറ്റം ചെയ്യനോ പാടില്ലാത്തതാണ്.

  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ

എന്നാൽ കോടതി ഉത്തരവ് റദ്ദാക്കിയാതായി കാണിക്കാൻ ഇവർ വ്യാജ രേഖ ഉണ്ടാക്കി കെ ആർ പുരം സബ് രജിസ്റ്റാർ ഓഫീസിൽ സമർപ്പിച്ചു. ഓഫിസ് ജീവനക്കാരുടെ ഒത്താശയോടെ ഈ ഭൂമി മറ്റൊരാൾക്ക്‌ കൈമാറി. ജൂലൈ 10 ന് 5541630 രൂപയ്ക്കാണ് കച്ചവടം നടന്നത്.

  ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ്; വിശദാംശങ്ങളും

കേസിൽ ജോൺ, മഞ്ജുള, ലക്ഷ്മി, ബസന്തി, സീനിയർ സബ് രജിസ്റ്റാർ കൃഷ്ണ എസ് നായിക്, അഡീഷണൽ സബ് രജിസ്റ്റാർ സിവി സുമന എന്നിവരാണ് പ്രതികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
[masterslider id="10"]

Related posts

Click Here to Follow Us