മെട്രോ എത്തും, പക്ഷെ യാത്രക്കാർ കയറില്ല! ഓഫീസ് സമയത്ത് ബെംഗളൂരുവിലെ ഐടി ജീവനക്കാരുടെ അടക്കംസമയം കളഞ്ഞ് ആ 30 മിനിറ്റ്

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പർപ്പിൾ ലൈനിലെ വിവിധ സ്റ്റേഷനുകളിൽ പ്രവേശന കവാടത്തിലെ ബാഗ് പരിശോധന മണിക്കൂറുകളോളം വൈകുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നു. വൈറ്റ്ഫീൽഡ് – ചല്ലഘട്ട പാതയിലെ പ്രമുഖ സ്റ്റേഷനുകളിൽ സുരക്ഷാ പരിശോധനയ്ക്കായി 20 മുതൽ 30 മിനിറ്റ് വരെ ക്യൂ നിൽക്കേണ്ടി വരുന്നത് ദിവസേനയുള്ള യാത്രക്കാരെ വലയ്ക്കുകയാണ്.

റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ മെട്രോയെ ആശ്രയിക്കുന്ന ഐടി ജീവനക്കാരും വിദ്യാർത്ഥികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ബൈയപ്പനഹള്ളി, ബെന്നിംഗനഹള്ളി, വൈറ്റ്ഫീൽഡ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ തിരക്കേറിയ സമയങ്ങളിൽ മെട്രോ കവാടത്തിൽ നിന്ന് സ്കൈവാക്കിലേക്ക് വരെ നീളുന്ന വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്. ആവശ്യത്തിന് സ്കാനിംഗ് യന്ത്രങ്ങളും സുരക്ഷാ ജീവനക്കാരും ഇല്ലാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.

രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ജീവനക്കാരെയും സ്കാനിംഗ് മെഷീനുകളും വിന്യസിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അടിയന്തര നടപടി സ്വീകരിക്കുന്നതിനായി സ്റ്റേഷൻ കൺട്രോളർമാരോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ബിഎംആർസിഎൽ സീനിയർ പബ്ലിക് റിലേഷൻസ് ഓഫീസർ യശ്വന്ത് ചൗഹാൻ അറിയിച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പ്രശ്നം ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts