ബെംഗളൂരുവുവിൽ നെറ്റിയിലെ സാധാരണ മുഴയ്ക്ക് തൈറോയിഡ് ചികിത്സ! നിങ്ങൾ സ്ത്രീയാണോ?”: ഡോക്ടറുടെ ഒറ്റ ചോദ്യത്തിൽ വെളിച്ചത്തായത് ലാബിന്റെ വൻ വീഴ്ച

ബെംഗളൂരു: നെറ്റിയിലെ സാധാരണ മുഴ പരിശോധിക്കാനെത്തിയ യുവാവിന് മറ്റ് രോഗിയുടെ പരിശോധനാ റിപ്പോർട്ട് മാറി നൽകി മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ ഡയഗ്നോസ്റ്റിക് ലാബ് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ബെംഗളൂരു അർബൻ-II ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. മഹാലക്ഷ്മി ലേഔട്ടിലെ ഹർഷിത ഡയഗ്നോസ്റ്റിക് ലാബും സ്കാനിംഗ് സെന്ററുമാണ് 28-കാരനായ രത്നകുമാർ ജി. കടാലെയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടത്. 50,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവിലേക്കുമാണ് നൽകേണ്ടത്. 2024 മാർച്ച് 2-നാണ് നെറ്റിയിലെ മുഴ പരിശോധിക്കുന്നതിനായി ഡോക്ടറുടെ നിർദ്ദേശപ്രകാരം രത്നകുമാർ ലാബിനെ സമീപിച്ചത്. മുഴ ലിപ്പോമയോ…

Read More

ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ തീപ്പിടുത്തം

ബെംഗളൂരു: ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ചു. ഒന്നാം പ്ലാറ്റ്‌ഫോമിന് സമീപം ഒഴിഞ്ഞുകിടന്നിരുന്ന പഴയ കോച്ചിലാണ് ഞായറാഴ്ച രാത്രി തീപിടിത്തമുണ്ടായത്. ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ പൂർണ്ണമായും അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം, തീപിടിച്ച കോച്ച് ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു

Read More

യശ്വന്ത്പൂർ-മംഗലാപുരം വന്ദേ ഭാരത് ആദ്യ പരീക്ഷണ ഓട്ടം വിജയകരം; വൈറലായി ഘട്ട് റോഡിലൂടെയുള്ള ഡ്രോൺ ദൃശ്യങ്ങൾ

ബെംഗളൂരു: തീരദേശ നിവാസികളുടെയും തലസ്ഥാന നഗരവാസികളുടെയും ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ‘യശ്വന്ത്പൂർ – മംഗലാപുരം സെൻട്രൽ’ വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ (SWR) മേൽനോട്ടത്തിൽ നടന്ന ട്രയൽ റണ്ണിൽ 16 കോച്ചുകളുള്ള അത്യാധുനിക വന്ദേ ഭാരത് ട്രെയിനിന്റെ വേഗത, സമയക്രമം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ കൃത്യമായി വിലയിരുത്തി. ശനിയാഴ്ച രാവിലെ 6:05-ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 2:25-ഓടെ മംഗലാപുരം സെൻട്രലിൽ എത്തിച്ചേർന്നു. ഹാസൻ, സകലേശ്പൂർ, സുബ്രഹ്മണ്യ റോഡ് എന്നീ സ്റ്റേഷനുകളിൽ നിർത്താതെ…

Read More