നഗരത്തിലെ പ്രമുഖ നടിയായ കാമുകിയോടുള്ള പ്രണയം; മൂന്ന് കോടിയുടെ വീട് നിർമ്മിച്ച് കള്ളൻ

ബെം​ഗളൂരു: മോഷണത്തിലൂടെ മൂന്ന് കോടി തട്ടിയെടുത്ത കള്ളൻ പിടിയിൽ. മോഷ്ടിച്ച പണം ഉപയോഗിച്ച് ഇയാള്‍ തൻ്റെ കാമുകിക്ക് മൂന്ന് കോടിയുടെ വീട് നിർമ്മിച്ച് നൽകുകയായിരുന്നു.

പൊലീസ് കണ്ടെത്തൽ പ്രകാരം പ്രമുഖയായ സിനിമ നടിയാണ് കാമുകി. 37 വയസ്സുകാരനായ പഞ്ചാക്ഷരി സ്വാമിയാണ് മോഷണത്തിന് പിടിയിലായത്.

ബെം​ഗളൂരുവിലെ മഡിവാല പൊലീസ് ഏറെ നാളായി ഇയാൾക്കുവേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ സോളാപൂർ സ്വദേശിയായ ഇയാൾ 2003 മുതൽ മോഷണം ആരംഭിച്ചതായി പറയുന്നു.

പ്രായപൂർത്തിയാകുന്നതിന് മുൻപ് തന്നെ മോഷണം ആരംഭിച്ച ഇയാൾ 2009 ആയപ്പോഴേക്കും മോഷണം തൊഴിലാക്കി.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

ഇത്തരത്തിൽ മോഷണത്തിലൂടെ കോടികണക്കിന് സ്വത്താണ് ഇയാൾ സമ്പാദിച്ചത്. 2014-15 മുതൽ ഇയാൾ ഒരു പ്രമുഖ നടിയുമായി പ്രണയത്തിലാവുകയും ചോദ്യം ചെയ്യലിൽ കോടികൾ ഈ നടിക്കായി ചെലവാക്കിയതായും ഇയാൾ പറയുന്നു.

ഇത്തരത്തിലാണ് നടിക്കായി ഇയാൾ മൂന്ന് കോടിയുടെ വീട് കൊൽക്കത്തയിൽ പണിയുന്നത്. ഇത് കൂടാതെ 22 ലക്ഷം രൂപയുടെ ആ​ഡംബര അക്വേറിയവും ഇയാൾ സമ്മാനിക്കുകയായിരുന്നു.

2016 ൽ ഇയാളെ ​ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയും, 6 വർഷത്തേക്ക് ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.

ശിക്ഷ പൂർത്തിയാക്കി പുറത്ത് ഇറങ്ങിയ ഇയാൾ വീണ്ടും മോഷണത്തിലേക്ക് തിരിഞ്ഞു. പിന്നീട് മുബൈ പൊലീസും ഇയാളെ സമാനമായ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?

2024 ൽ ജയിൽ മോചിതനായ ഇയാൾ വീണ്ടും മോഷണത്തിലേക്ക് തിരിയുകയായിരുന്നു.

ഈ കഴിഞ്ഞ ​ജനുവരിയിൽ ഇയാൾ മഡിവാലയിലെ ഒരു വീട്ടിൽ മോഷണത്തിന് എത്തിയപ്പോഴാണ് പൊലീസ് രഹസ്യ വിവരത്തെ തുടർന്നെത്തി അറസ്റ്റ് ചെയ്തത് .

ഇയാളുടെ സോളാപുരിലെ വീട്ടിൽ നിന്ന് പൊലീസ് 181 ​ഗ്രാം സ്വർണ്ണ ബിസ്ക്കറ്റുകളും 333 ​ഗ്രാം വെള്ളി ആഭരണങ്ങളും കണ്ടെടുത്തു.

മോഷണത്തിലൂടെ കിട്ടുന്ന സ്വർണം ഇയാൾ ഉരുക്കി സ്വർണ്ണ ബിസ്ക്കറ്റുകളാക്കിയാണ് മാറ്റാറുള്ളത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts