പൊലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത; നായ ചത്തത് വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ പൊലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത.

വിഷം ഉള്ളില്‍ ചെന്നാണ് നായ ചത്തതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മരണത്തില്‍ ദൂരൂഹതയേറുന്നത്.

പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറാണ് മരണത്തിലെ ദുരൂഹത റിപ്പോര്‍ട്ട് ചെയ്തത്. നായയുടെ ആന്തരിക അവയവങ്ങള്‍ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി രാസപരിശോധനക്ക് നല്‍കി.

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

പൂന്തുറ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കല്ല്യാണി ചത്തതില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു.

പൂന്തുറ ഡോഗ് സ്‌ക്വാഡ് എസ്‌ഐ ഉണ്ണിത്താന്‍, നായയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടിയെടുത്തിരിക്കുന്നത്.

സിറ്റി പൊലീസ് കമ്മീഷറാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. നവംബര്‍ 20നാണ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള എട്ടു വയസ്സുകാരി കല്യാണി ചത്തത്.

തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്‌ക്വാഡ് അംഗമായിരുന്നു കല്യാണി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
[masterslider id="10"]

Related posts