ബെംഗളൂരുവിൽ വീട്ടിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യൂന്നതിനിടെ യുവതിയെ അജ്ഞാതൻ ആക്രമിക്കാൻ ശ്രമിച്ചു

ബെംഗളൂരു: കടുബീസനഹള്ളി അണ്ടർപാസിന് സമീപം ഔട്ടർ റിങ് റോഡിൽ വെച്ച് വൈകുന്നേരം ഒറ്റയ്ക്ക് വീട്ടിലേക്ക് കാറിൽ പോവുകയായിരുന്ന 41 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ അജ്ഞാതൻ ഉപദ്രവിക്കാൻ ശ്രമിച്ചു.

ഇര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

താൻ വാഹനമോടിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന അജ്ഞാതൻ തന്റെ കാറിന് മുന്നിലേക്ക് ചാടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായാണ് ഇര പരാതിയിൽ പറയുന്നത്.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

മറ്റ് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്നുണ്ടെങ്കിലും ആരും സഹായത്തിനെത്തിയില്ല.

സംഭവം മുഴുവൻ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ആക്രോശിച്ചും ആംഗ്യം കാണിച്ചും പ്രതി ഡ്രൈവർ സീറ്റിന്റെ ജനലിലേക്ക് അടുത്തെങ്കിലും ഇര രക്ഷപ്പെട്ട് വീട്ടിലെത്തി.

“ആ യുവാവിന്റെ ഉദ്ദേശം അറിയില്ല, പക്ഷേ ഒറ്റയ്‌ക്ക് വാഹനമോടിക്കുന്ന ഏതൊരു സ്ത്രീയുടെയും സുരക്ഷയ്‌ക്ക് ഇത് ഗുരുതരമായ ഭീഷണിയാകാം, എന്നാണ് ഇര പറഞ്ഞത്.

വൈറ്റ്ഫീൽഡ് ഡിവിഷനിൽ സമാനമായ നിരവധി പീഡന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കാൻ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പൊലീസിന് നിർദേശം നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
[masterslider id="10"]

Related posts